വൊളന്റിയർമാരെ നിയമിക്കുന്നു, മെയ് 2022
May 30, 2022
വൊളന്റിയർമാരെ നിയമിക്കുന്നു, മെയ് 2022
179 ദിവസത്തേയ്ക്ക് വൊളന്റിയർമാരെ നിയമിക്കുന്നു. പ്രതിദിനം 631 രൂപ
Kerala ജല അതോറിറ്റി പ്രൊജക്ട് ഡിവിഷൻ, നാട്ടിക ഓഫീസിൽ ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി
179 ദിവസത്തേയ്ക്ക് വൊളന്റിയർമാരെ നിയമിക്കുന്നു. പ്രതിദിനം 631 രൂപയാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ 2022 ജൂൺ 3ന് രാവിലെ 11 മണി മുതൽ 3 മണി വരെ നടത്തുന്ന കൂടിക്കാഴ്ചയിൽ യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം കേരള ജല അതോറിറ്റിയുടെ നാട്ടിക പ്രൊജക്ട് ഡിവിഷൻ, എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ ഹാജരാകണം.
നിയമനം ജൽ ജീവൻ മിഷൻ പ്രവർത്തികൾക്ക് വേണ്ടിയുള്ളതും താൽക്കാലികവുമാണ്.
യോഗ്യത: സിവിൽ എൻജിനീയറിംഗിൽ ബി.ടെക്, ഡിപ്ലോമ സിവിൽ, ഐ.ടി.ഐ. സിവിൽ ഇവയിൽ ഏതെങ്കിലും ഒന്നും കമ്പ്യൂട്ടർ പരിജ്ഞാനവും വേണം.
സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവ്
ജനറല്‍ ആശുപത്രി കാസര്‍കോട് വികസന സമിതിക്ക് കീഴില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ ഒഴിവുണ്ട്. യോഗ്യത ഏഴാം ക്ലാസ്സ് പാസ്സായിരിക്കണം. ജോലിയില്‍ മുന്‍പരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ജൂണ്‍ 2ന് രാവിലെ 11ന് കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 04994 230080.
കാസര്‍കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അദ്ധ്യാപകരുടെ ഒഴിവ്.
കേരള സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ്ഗ റസിഡന്‍ഷ്യല്‍ എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴിലെ കാസര്‍കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടപ്പ് അദ്ധ്യയന വര്‍ഷം ഒഴിവുള്ള ഹയര്‍ സെക്കന്ററി ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അദ്ധ്യാപകരുടെ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ നിശ്ചിത വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 31ന് രാവിലെ 10.30ന് കാസര്‍കോട് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കൂടികാഴ്ച്ചയ്ക്ക് ഹാജരാകണം. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം ഹാജരായാല്‍ മതിയാകും. കരാര്‍ കാലാവധിയില്‍ യോഗ്യതാ പ്രമാണങ്ങളുടെ അസ്സല്‍ ബന്ധപ്പെട്ട ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. കരാര്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ തിരികെ നല്‍കും. ഫോണ്‍ 04994 255466.
Post a Comment