സ്കൂളിൽ ജോലി നേടാം, മെയ് 2022
May 31, 2022
സ്കൂളുകളിൽ ജോലി നേടാനുള്ള വിവിധ ജോലി അവസരങ്ങൾ, മെയ് 2022
🔹പ്യൂൺ
🔹ലാബ് അസിസ്റ്റന്റ്
🔹മെയിൽ മേട്രൺ,
🔹നൈറ്റ് വാച്ച്മാൻ,
🔹ക്രാഫ്റ്റ് ടീച്ചർ,
🔹 ബ്രയിലിസ്റ്റ്
മറ്റു ഒഴിവുകൾ
🔹ഫിറ്റർ
🔹വർക്കർ
ഒഴിവുകൾ മറ്റു വിവരങ്ങളും ചുവടെ ചേർക്കുന്നു വിശദമായി വായിക്കുക
1) അപേക്ഷകൾ ക്ഷണിക്കുന്നു
പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോൿസ് വലിയ പള്ളിയുടെ ഉടമസ്ഥതയിലുള്ള മറ്റം സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്കൂളിൽ താഴെ പറയുന്ന ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
🔹ഹൈസ്കൂളിൽ മലയാളത്തിന് 2 ഒഴിവ്
🔹ഹൈ സ്കൂളിൽ ഒരു മിനിസ്റ്റീരിയൽ
(പ്യൂൺ ) ഒഴിവ്
🔹ഹയർ സെക്കന്ററി വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസിന്റെ ഒരു ഒഴിവ്.
🔹ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒരു ലാബ് അസിസ്റ്റന്റിന്റെ ഒഴിവ്.
ആകെ ഒഴിവുകൾ 5
അപേക്ഷ ഫോമുകൾ പള്ളി ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി
2022 ജൂൺ15 വൈകുന്നേരം 3 മണി
വിശദവിവരങ്ങൾ സ്കൂൾ മാനേജരിൽ നിന്നും ലഭിക്കുന്നതാണ്.
Mob:9447440119
🔰കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ വിവിധ ഒഴിവുകൾ
തിരുവനന്തപുരം വഴുതക്കാട് കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ വിവിധ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് മെയ് 31ന് രാവിലെ 10 മണി മുതൽ പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും. ഉദ്യോഗാർഥികൾ രാവിലെ 10 മണിക്ക് ബയോഡാറ്റ, യോഗ്യതയും മുൻപരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി സ്‌കൂൾ ഓഫീസിൽ ഹാജരാകണം.
മെയിൽ മേട്രൺ, നൈറ്റ് വാച്ച്മാൻ, ക്രാഫ്റ്റ് ടീച്ചർ, ബ്രയിലിസ്റ്റ് തസ്തികകളിൽ ഓരോ ഒഴിവുകളാണുള്ളത്. വിലാസം: കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയം, വഴുതക്കാട്, തിരുവനന്തപുരം-14. ഫോൺ: 0471-2328184.
🔰 പത്താം ക്ലാസ്സ് ഉള്ളോർക്ക് കൈത്തറി വികസന കോർപ്പറേഷനിൽ ജോലി നേടാം, മെയ് 2022
കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷനിലെ താഴെ പറയുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
10 ക്ലാസ്സ്, ഉള്ളോർക്കും, ഐടിഐ ഉള്ളോർക്കും ജോലി അവസരങ്ങൾ ജോലി ഒഴിവുകൾ വിശദമായി വായിച്ചു മനസിലാക്കുക. ജോലി ലഭിക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന അഡ്രസിൽ ബന്ധപെടുക.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
(1) തസ്തിക : ഫിറ്റർ
എണ്ണം : 1.
ശമ്പളം : 22935
യോഗ്യത : മെക്കാനിക്കൽ ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ്.
പ്രവൃത്തി പരിചയം: ടെക്സ്റ്റയിൽ പ്രോസസിംഗ് പ്രവർത്തിപ്പിക്കുന്നതിലും പരിപാലിക്കുന്നതിലും 5 വർഷത്തെ പ്രവൃത്തി പരിചയം.
(2) തസ്തിക : വർക്കർ
എണ്ണം : 13.
ശമ്പളം : ആകെ 19,723
യോഗ്യത : എസ്.എസ്.എൽ.സി
പ്രായ പരിധി : 36 വയസ് (നിയമാനുസൃത വയസ് ഇളവ് ലഭിക്കുന്നതാണ്. അവസാന തിയ്യതി : 18.06.2022
ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം 18,06,2022 നു മുമ്പ് അപേക്ഷ നൽകണം.
അഡ്രസ്
മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ ലി. തില്ലേരി റോഡ്, -670001
Post a Comment