Driver jobs,Attanter jobs /ആംബുലൻസ് ഡ്രൈവർ,അറ്റന്റർ, ജോലി ഒഴിവുകൾ

March 15, 2022

Driver jobs,Attanter jobs /ആംബുലൻസ് ഡ്രൈവർ,അറ്റന്റർ, ജോലി ഒഴിവുകൾ 
ഡ്രൈവർ,അറ്റന്റർ, ജോലി ഒഴിവുകൾ

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം  ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

✅️ ആംബുലൻസ് ഡ്രൈവർ

 പത്തനംതിട്ട : വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയിലുളള പ്രൈമറി പാലിയേറ്റീവ് കെയർ പ്രോഗ്രാമിനായി അനുവദിച്ച ആംബുലൻസിന്റെ ഡ്രൈവർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.

ഒരു ഒഴിവ്.
യോഗ്യത: ഹെവി വെഹിക്കിൾ ലൈസൻസും ബാഡ്ജും വേണം. (ആംബുലൻസ് ഡ്രൈവർ/കോൺട്രാക്ട് വെഹിക്കിൾ ഓടിക്കുന്നതിൽ പ്രവൃത്തി പരിചയം ഉളളവർക്ക് മുൻഗണന)

പ്രായം 23 നും 35 നും മധ്യേ. വാക്ക് ഇൻ ഇന്റർവ്യൂ ഈ മാസം 22 ന് രാവിലെ 11 ന് സി.എച്ച്.സി വല്ലനയിൽ നടക്കും.
താത്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് പകർപ്പ് എന്നിവ സഹിതം കൂടികാഴ്ചയ്ക്ക് ഹാജരാകണം.


✅️ ആംബുലൻസ് ഡ്രൈവർ

 പ്രമാടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് ഡ്രൈവർ തസ്തികയിലേക്ക് എച്ച്.എം.സി നിയമനം നടത്തുന്നതിനായി യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

താത്പര്യമുളളവർ ഈ മാസം 17 ന് മുൻപ് പി.എച്ച്.സി ഓഫീസിൽ അപേക്ഷ നൽകണം.

പത്താംക്ലാസ് പാസായിരിക്കണം. ഹെവി വെഹിക്കിൾ ലൈസൻസ്, ബാഡ്ജ്, ഫസ്റ്റ് എയിഡ് നോളഡ്ജ്, പോലീസ് ക്ലിയറൻസ് ഇവ ഉണ്ടായിരിക്കണം. രണ്ടു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രമാടം പഞ്ചായത്തിലുളളവർ മാത്രം അപേക്ഷിച്ചാൽ മതി.


✅️ അറ്റന്റർ ഒഴിവ്

തൃശൂർ ജില്ലാ ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള വിവിധ സർക്കാർ ഹോമിയോ ഡിസ്പെൻസറികളിൽ ഒഴിവുള്ള അറ്റന്റർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.

എസ് എസ് എൽ സി യോഗ്യതയുള്ള അംഗീകൃത ഹോമിയോ ഫാർമസിയിൽ 3 വർഷം പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി 21-45 നും ഇടയിൽ. ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ജില്ലാ കലക്ട്രേറ്റ് ഓഫീസിൽ സ്ഥിതി ചെയ്യുന്ന ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ മാർച്ച് 18ന് രാവിലെ 10:30ന് നടക്കും.

അപേക്ഷകർ വയസ്, യോഗ്യത, രജിസ്റ്റേർഡ് ഹോമിയോ മെഡിക്കൽ പ്രാക്ടീഷണറുടെ സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ പകർപ്പും കോപ്പിയും സഹിതം ഹാജരാകണം.

✅️ ഇളനാട് മിൽക്കിൽ നിരവധി ജോലി ഒഴിവുകൾ 👇🏻✅️

Join WhatsApp Channel