KERALA JOB VACANCYS, നാളെ ഇന്റർവ്യൂ

February 09, 2022

KERALA JOB VACANCYS, നാളെ ഇന്റർവ്യൂ 

ദിവസം വേതന ഒഴിവുകൾ, ക്ലീനിങ് സ്റ്റാഫ്‌, കെയർ ടേക്കർ, ടെക്നിക്കൽ അസിസ്റ്റന്റ് തുടങ്ങി ഒഴിവുകൾ

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

ഒഴിവുകൾ താഴെ കൊടുക്കുന്നു 

631 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ  നിയമനം.

ജീവൻ മിഷൻ പദ്ധതി പ്രകാരം കേരള ജല അതോറിറ്റി കണ്ണൂർ ജില്ലയിലെ വിവിധയിടങ്ങളിൽ പുതുതായി ആരംഭിക്കുന്ന ക്വാളിറ്റി കൺട്രോൾ ലാബുകളുടെ നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് സിവിൽ എഞ്ചിനീയറിങ്ങ് ഡിപ്ലോമക്കാരെ കരാർ അടിസ്ഥാനത്തിൽ വളണ്ടിയറായി നിയമിക്കുന്നു.

631 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ അല്ലെങ്കിൽ പരമാവധി ആറുമാസത്തേക്കാണ് നിയമനം. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം.

താൽപര്യമുള്ളവർ ഫെബ്രുവരി ഒമ്പത് ബുധനാഴ്ച്ച രാവിലെ 11 മണി മുതൽ രണ്ട് മണിവരെ കണ്ണൂർ താണ കേരള ജല അതോറിറ്റി ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷനിൽ കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കുക.

യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചുകൊണ്ട് ഹാജരാവുക.




കെയർ ടേക്കർ ഒഴിവ്

മലപ്പുറം : താനൂർ ഗവ. റീജിയനൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്ക്കൂളിൽ നിലവിൽ ഒഴിവുള്ള കെയർ ടേക്കർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

അപേക്ഷകർ ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രിയും ബി.എഡുമുള്ള പുരുഷൻമാരായിരിക്കണം.
താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 10ന് രാവിലെ 11ന് സ്കൂളിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.



ടെക്നിക്കൽ അസിസ്റ്റന്റ്

എറണാകുളം: ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ വാർഷിക പദ്ധതി പ്രവർത്തനങ്ങളുടെ സാങ്കേതിക ജോലികൾക്കായി ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലികമായി ഉദ്യോഗാത്ഥികളെ നിയമിക്കുന്നു.

സംസ്ഥാന സർക്കാരിന്റെ കോമേഴ്സ്യൽ പ്രാക്ടീസ് അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് മാനേജ്മെന്റിൽ ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ ബിരുദത്തോടൊപ്പം നേടിയ ഒരു വർഷത്തിനുള്ളിൽ കുറയാതെയുള്ള കമ്പ്യൂട്ടർ ഡിപ്ലോമ അല്ലെങ്കിൽ പി.ജി.ഡി.സി.എ എന്നിവയാണ് യോഗ്യത.

18നും 30 നുമിടയിലാണ് പ്രായപരിധി. സിവിൽ എഞ്ചിനീയറിങ്ങ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവർക്ക് മുൻഗണന.
സ്വയം തയ്യാറാക്കിയ അപേക്ഷകൾ ഈ മാസം 15 ന് മുമ്പായി ഓഫീസിൽ എത്തിക്കണം.




ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു.

തിരുവനന്തപുരം ഫോർട്ട് താലൂക്കാശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു.

കോവിഡ് ബ്രിഗേഡിൽ പ്രവർത്തിച്ചവർക്ക് മാത്രമാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കോവിഡ് ബ്രിഗേഡിൽ പ്രവർത്തിച്ച സർട്ടിഫിക്കറ്റുമായി ഫെബ്രുവരി 16ന് രാവിലെ 10ന് ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

ഇന്ന് തന്നെ ജോലി നേടാവുന്ന ജോലി ഒഴിവുകൾ താഴെ ലിങ്കിൽ 👇🏻


Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు