ദിവസവേതനാടിസ്ഥാനത്തില്‍താല്‍ക്കാലിക നിയമനങ്ങൾ

February 26, 2022

ദിവസവേതനാടിസ്ഥാനത്തില്‍
താല്‍ക്കാലിക നിയമനങ്ങൾ 

കേരള സർക്കാർ സ്ഥാപങ്ങളിൽ ദിവസവേതനാടിസ്ഥാനത്തില്‍
 നിയമനങ്ങൾ 

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

ദിവസവേതന താല്‍ക്കാലിക നിയമനങ്ങൾ

പാലക്കാട് ജില്ലാ ആശുപത്രിയില്‍ കരാര്‍/ ദിവസവേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സ് തസ്തികയില്‍ താല്‍ക്കാലിക നിയമനം . ഗവ.അംഗീകൃത ജി എന്‍ എം / ബി എസ് സി നഴ്സിംഗ് പാസ്സായവരും കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം . താത്പര്യമുള്ളവര്‍ പ്രായം , യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് , മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ഫെബ്രുവരി 28 അഞ്ചിനകം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ അപേക്ഷ നല്‍കണം.
ഫോണ്‍ :- 0491 2533327 , 2534524


 താല്‍ക്കാലിക നിയമനം

പാലക്കാട് ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററില്‍ പാര്‍ട്ട് ടൈം യോഗ ഇന്‍സ്‌പെക്ടര്‍ തസ്തികയിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 8000 രൂപയാണ് വേതനം. യോഗ്യത യോഗയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്സ് അഥവാ പി. ജി ഡിപ്ലോമ, ബിഎഎംസ് /ബിഎന്‍വൈഎസ് /എം.എസ്. സി (യോഗ) . പ്രായം 40 വയസിനു താഴെ ആയിരിക്കണം. മാര്‍ച്ച് 3 ന് രാവിലെ 10.30 ന് പാലക്കാട് സുല്‍ത്താന്‍പേട്ടയിലെ ജില്ലാ ആയുര്‍വേദ ആശുപത്രി കോമ്പൗണ്ടില്‍ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ കാര്യാലയത്തില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഫോണ്‍ : 04912544296



അസിസ്റ്റന്റ് എന്‍ജിനീയര്‍ നിയമനം

അട്ടപ്പാടി ഐ. റ്റി.ഡി.പി യില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അട്ടപ്പാടി താലൂക്കില്‍ ഉള്‍പ്പെട്ട പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 25 നും 45 നും ഇടയില്‍. ബി.എസ്.സി അല്ലെങ്കില്‍ ബിടെക് ഡിഗ്രി ഇന്‍ സിവില്‍ എന്‍ജിനീയറിങ്, ബി . ഇ ഡിഗ്രി ഇന്‍ സിവില്‍ എഞ്ചിനീയറിങ്ങാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് 3 ന് രാവിലെ 11.30ന് അട്ടപ്പാടി ഐ.റ്റി.ഡി. പി യില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.



⭕️ കോട്ടയം: പാലാ ജനറൽ ആശുപത്രിയിലെ വിമുക്തി ലഹരി വിമോചന കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു.
എം.ബി.ബി.എസ്. ഡിഗ്രിയും രജിസ്ട്രേഷനുമാണ് അടിസ്ഥന യോഗ്യത.
ലഹരി വിമോചന കേന്ദ്രത്തിലോ സൈക്യാട്രി വിഭാഗത്തിലോ ജോലി പരിചയമുള്ളവർക്
മുൻഗണന. മാസ പ്രതിഫലം 51,600 രൂപ.
താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും തിരിച്ചറിയൽ രേഖയും സഹിതം ഫെബ്രുവരി 28ന് രാവിലെ 10ന് കോട്ടയം ജനറൽ ആശുപത്രി എൻ.എച്ച്.എം. കോൺഫറൻസ് ഹാളിൽ നടക്കുന്ന വോക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.



⭕️ മലപ്പുറം : ജില്ലയിലെ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലെ വ്യവസായ വികസന പ്ലോട്ടിലെ അടിസ്ഥാന സൗകര്യപ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് തയാറാക്കുന്നതിന് മൂന്ന് മാസത്തേക്ക് 10,000 രൂപ നിരക്കിൽ ഇന്റേൺഷിപ്പ് നിയമനത്തിന് 25 നും 40നു മിടയിൽ പ്രായമായ എം.ബി.എ ബിരുദധാരികൾക്ക് അപേക്ഷിക്കാം.
അഭിമുഖത്തിന്റെയും ആവശ്യമെങ്കിൽ എഴുത്തുപരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
മലപ്പുറം ജില്ലയിലുള്ളവർക്ക് മുൻഗണന നൽകും. അപേക്ഷ ഫോം ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്നും താലൂക്ക് വ്യവസായ ഓഫീസുകളിൽ നിന്നും നേരിട്ട് ലഭിക്കും.



⭕️ കണ്ണൂർ : ആറളം ഫാം ഹോമിയോ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ കുക്ക് തസ്തികയിൽ നിയമനം നടത്തുന്നു.

മാർച്ച് 16 രാവിലെ 11 മണിക്ക് വാക്ക്-ഇൻ ഇന്റർവ്യു നടത്തും.

ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും, ആറളം ഫാം പട്ടിക വർഗ വിഭാഗം/നിവാസിയാണെന്ന് തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുമുള്ള ആറളം ഫാം പട്ടിക വർഗ വനിതാ വിഭാഗക്കാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.



⭕️ കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്പ്മെന്റിന്റെ എവിക്ടീസിന് സംവരണം ചെയ്യപ്പെട്ട അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിൽ താത്കാലിക ഒഴിവുണ്ട്.

യോഗ്യത- അംഗീകൃത സർവകാലാശാല ബിരുദം. ബിരുദാനന്തര കമ്പ്യൂട്ടർ ഡിപ്ലോമ.

2021 ജനുവരി ഒന്നിന് പരമാവധി 25 വയസ്സ്. ഉദ്യോഗാർത്ഥികൾ റവന്യൂ അധികാരിയിൽ നിന്നുള്ള സാക്ഷ്യ പത്രവും പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം മാർച്ച് ഏഴിനകം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന റീജ്യണൽ പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാക്കണം.

ഉടനെ ജോലി നേടാവുന്ന നിരവധി ജോലി അവസരങൾ താഴെ ലിങ്കിൽ 👇🏻

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు