താത്കാലിക നിയമനങ്ങൾ kerala
January 31, 2022
താത്കാലിക നിയമനങ്ങൾ കേരള
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ് പോസ്റ്റുകൾ മൂലം 3 ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄
കേരളത്തിൽ വന്നിട്ടുള്ള നിരവധി താത്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ ഉള്ള ജോലി ഒഴിവുകൾ, ഒഴിവുകൾ മുഴുവനായും വായിക്കുക ജോലി നേടുക
ഒഴിവുകൾ താഴെ
⭕️ സ്റ്റോർ കീപ്പർ
ഇലക്ട്രോണിക്സ് /കംപ്യൂട്ടർ സയൻസ് എന്നിവയിൽ ബിഎസ്സി ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത.
അപേക്ഷകർ ഫെബ്രുവരി 2ന് രാവിലെ 10.30ന് മോഡൽ എഞ്ചിനിയറിംഗ് കോളേജിൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വെബ്സൈറ്റ് ലിങ്ക്👇🏻
⭕️ ദിവസ വേതനാടിസ്ഥാനത്തിൽ താല്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു.
കേരള ജല അതോറിറ്റിയുടെ കാസറഗോഡ് ഡിവിഷൻ ഓഫീസിനു കീഴിൽ ജല ജീവൻ മിഷൻ പദ്ധതിയുടെ 2021-22 വർഷത്തെ പ്രവൃത്തികളുടെ സഹായ പ്രവർത്തനങ്ങൾക്കായി 740/ രൂപ (എഴുനൂറ്റി നാല്പ്പത് രൂപ മാത്രം) ദിവസ വേതനാടിസ്ഥാനത്തിൽ താല്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു.
സിവിൽ/മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡിഗ്രിയാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഫെബ്രുവരി രണ്ടിന് 5 മണിക്ക് മുമ്പ് വിശദമായ ബയോഡാറ്റ ഇ-മെയിൽ വിലാസത്തിലേക്ക് അയക്കണം
ഇമെയിൽ- jjmksd14@gmail.com
⭕️ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം
എറണാകുളം ജില്ലാ പഞ്ചായത്തിൽ 15-ാം ധനകാര്യ കമ്മീഷൻ ഗ്രാന്റിന്റെ വിനിയോഗം നിർമ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാമസ്വരാജ് വെബ്സൈറ്റിൽ ബില്ലുകൾ തയ്യാറാക്കുന്നതിനുമുള്ള സഹായ സംവിധാനത്തിനുമായി പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനായി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിന്നു.
അപേക്ഷ സ്വകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15.
ഫോൺ നമ്പർ: 04842422520
ഫോൺ നമ്പർ: 903 717 0969
( K - DISC) വിവിധ തസ്തികയിൽ കരാർ നിയമനം നടത്തുന്നു
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ ( K - DISC) വിവിധ തസ്തികയിൽ കരാർ നിയമനം നടത്തുന്നു
മദർ ആനിമേറ്റർസ്
ഒഴിവ്: 42
യോഗ്യത: BSc സയൻസ് ( മാത്തമാറ്റിക്സ് മുൻഗണന)/ തത്തുല്യം പ്രായപരിധി: 40 വയസ്സ്
ശമ്പളം: 12,500 രൂപ
വോളണ്ടിയർസ് ഒഴിവ്: 21
യോഗ്യത: പ്ലസ് ( സയൻസ്)/ തത്തുല്യം പ്രായപരിധി: 25 വയസ്സ്
ശമ്പളം: 7,500 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി4 മുൻപായി മെയിൽ വഴി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്👇🏻
വെബ്സൈറ്റ് ലിങ്ക്
⭕️ അസിസ്റ്റന്റ് ഒഴിവുകൾ കൊച്ചിൻ ഷിപ്പ്യാർഡിൽ നിലവിലുണ്ട്
എറണാകുളം ജില്ലയിൽ വിമുക്തഭടന്മാർക്കുള്ള ഷിപ്പ് ഡിസൈൻ അസിസ്റ്റന്റ് ഒഴിവുകൾ കൊച്ചിൻ ഷിപ്പ്യാർഡിൽ നിലവിലുണ്ട്.
താൽപര്യമുള്ള വിമുക്തഭടന്മാർ എന്ന വെബ്സൈറ്റിൽ അപേക്ഷകൾ ഫെബ്രുവരി 11നകം ഓൺലൈനായി നൽകണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.
വെബ്സൈറ്റ് ലിങ്ക്👇🏻
Post a Comment