ഭാഷ അറിയുന്നവർക്ക് അവസരം

January 29, 2022

മറ്റു ഭാഷകൾ അറിയാമോ എങ്കിൽ ദിവസ വേതനം 1000 രൂപ നേടാം

വിവരണം 
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം 3 ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

മലയാളത്തിനു പുറമേ മറ്റേതെങ്കിലും ഭാഷ നന്നായി കൈകാര്യ ചെയ്യാനറിയാവുന്നവരാണോ നിങ്ങൾ എങ്കിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് നിങ്ങളുടെ സേവനം ആവശ്യ മുണ്ട്.

പോക്സോ അതിജീവിച്ച ഇതര സംസ്ഥാ നക്കാരായ കുട്ടികളുടെ മൊഴി രേഖപ്പെടുത്താനും വിചാരണ വേളയിലും ദ്വിഭാഷിയായി സഹായം നൽകാൻ തയാറുള്ളവരുടെ പാനൽ പുതുക്കുന്നു.
അതിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

ഇതര സംസ്ഥാനക്കാരുമായി ബന്ധപ്പെട്ട
പോക്സോ കേസുകൾ ജില്ലയിൽ വർധിച്ചതോടെയാ പാനൽ പുതുക്കുന്നത്. നിലവിൽ തമിഴ്, കന്നഡ, അസമീസ്, ഹിന്ദി, മറാഠി എന്നീ ഭാഷകൾ സംസാരിക്കുന്നവർ പാനലിലുണ്ടെങ്കിലും കൂടുതൽ പേരെ ആവശ്യമുണ്ട്.

ആർക്കൊക്കെ അപേക്ഷിക്കാം

തമിഴ്, തെലുങ്ക്, കന്നട, കൊങ്കിണി, ഹിന്ദി, മറാ ഠി, ഗുജറാത്തി, ബിഹാറി, നേപ്പാളി, പഞ്ചാബി, ഒഡിയ, മണിപ്പൂരി, മിസോ, ഉറുദു, ബംഗാളി തുട ങ്ങിയ ഭാഷകൾ സംസാരിക്കാനും മലയാളത്തിലെക്ക് തർജമ ചെയ്യാനും അറിയുന്നവർക്കാണ് മുൻഗണന മറ്റു ഭാഷകളിൽ പ്രാവീണ്യമുള്ളർക്കും അപേക്ഷിക്കാം.


ജില്ലയിൽ  താമസിക്കുന്ന വരായിരിക്കണം.സാമൂഹിക പ്രവർത്തനങ്ങളിൽ താൽപര്യമുള്ളവരാകണം. ബിരുദധാരികൾക്ക് മുൻഗണന.


വേതനം 1000 രൂപ
ആവശ്യം വരുമ്പോൾ ദ്വിഭാഷികളുടെ പാനലിലു ള്ളവരെ ബന്ധപ്പെടും. സേവനത്തിന് വനിതാ ശിശു വികസന വകുപ്പ് അനുവദിച്ചിട്ടുള്ള 1000 രൂപ വേതനം നൽകും.

എങ്ങനെ അപേക്ഷിക്കാം

വെള്ളക്കടലാസിൽ എഴുതി തയാറാക്കിയ അപേക്ഷ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, മൂന്നാം നില മിനി സിവിൽ സ്റ്റേഷൻ, കച്ചേരിപ്പടി, മഞ്ചേരി, എന്ന വിലാസത്തിലോ, dcpumpm@gmail.com എന്ന മെയിലിലൂടെയോ സമർപ്പിക്കാം. വിവരങ്ങൾക്ക് 

മലപ്പുറം 

ഇന്ന് ജോലി നേടാവുന്ന നിരവധി ജോലി അവസരങ്ങൾ 👇🏻


Join WhatsApp Channel