കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ക്കായി നിരവധി ജീവനക്കാരെ ആവശ്യമുണ്ട്
January 30, 2022
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ക്കായി നിരവധി ജീവനക്കാരെ ആവശ്യമുണ്ട്
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ് പോസ്റ്റുകൾ മൂലം 3 ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄
ഒഴിവുകൾ മുഴുവനായും വായിക്കുക
പാലക്കാട് ജില്ലയിലെ താഴെ പറയുന്ന വിഭാഗങ്ങളിലേക്ക് കോവിഡ് 19 ഒമികാൺ അതിവ്യാപനത്തിന്റെ ഭാഗമായി, കോവിഡ് ബ്രിഗേഡിൽ മുമ്പ് പ്രവർത്തിച്ച് കാലയളവിന്റെ അടിസ്ഥാനത്തിൽ താഴെ പറയുന്ന വിഭാഗത്തിലുള ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
ഡോക്ടർമാർ- 26 എണ്ണം
സ്റ്റാഫ് നഴ്സ്- 60 എണ്ണം
ക്ലീനിംഗ് സ്റ്റാഫ്- 52 എണ്ണം
ഡാറ്റ എൻട്രി ഓപ്പറേറ്റർ- 18 എണ്ണം
താല്പര്യമുളള ഉദ്യോഗാർത്ഥികൾ 31.01.2022 നു 5 pm നു മുമ്പ് ആരോഗ്യ കേരളത്തിന്റെ വെബ്സൈറ്റിൽ (www.arogyakeralam.gov.in) ഓൺലൈനായി അപേക്ഷ
സമർപ്പിക്കേണ്ടതാണ്.
⭕️ ദിവസവേതന അടിസ്ഥാനത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ
ക്കായി മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്‌സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലബോറട്ടറി ടെക്‌നീഷ്യൻ, ലബോറട്ടറി അസിസ്റ്റന്റ് തസ്തികകളിൽ നിയമനം നടത്തുന്നു. കോവിഡ് ബ്രിഗേഡ് മുഖേന ജോലി ചെയ്തവർക്ക് അപേക്ഷിക്കാം.
വിവരങ്ങൾ www.dmohtrivandrum.in ൽ ലഭ്യമാണ്. താല്പര്യമുളളവർ www.dmohtrivandrum.in ലെ ഗൂഗിൾ ഫോമിൽ ജനുവരി 30ന് വൈകിട്ട് അഞ്ചിനകം വിവരം രേഖപ്പെടുത്തി സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം.
⭕️ സർക്കാർ മെഡിക്കൽ കോളേജിലേക്ക് ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ കീഴിൽ വിവിധ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഈ വർഷം മാർച്ച് 31 വരെയുള്ള കാലയളവിലേക്കാണ് നിയമനം.
ക്ലീനിങ് സ്റ്റാഫ് : 30 ഒഴിവുകൾ യോഗ്യത എസ്എസ്എൽസി
മെഡിക്കൽ ഓഫീസർ : 20 ഒഴിവുകൾ. യോഗ്യത എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷൻ. പ്രായപരിധി 18 മുതൽ 36 വരെ.
സ്റ്റാഫ് നേഴ്സ് : 40 ഒഴിവുകൾ, യോഗ്യത ബിഎസ് സി നഴ്സിംഗ് / ജി എൻ എം, കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ : 6ഒഴിവുകൾ,
യോഗ്യത ബിരുദം, ഡി സി യെ പി ജി ഡി സി എ.
ക്ലീനിങ് സ്റ്റാഫ് : 30 ഒഴിവുകൾ യോഗ്യത എസ്എസ്എൽസി.
18നും 35നും ഇടയിൽ പ്രായപരിധിയിലുള്ളവർക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. കോവിഡ് സംബന്ധമായ ജോലികൾക്ക് റിസ്ക് അലവൻസ് / ഇൻസെന്റിറ്റീവ് എന്നിവ ഉണ്ടായിരിക്കുന്നതല്ല.
മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് ഈ മാസം രാവിലെ 10 മണിക്കും ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് ഫെബ്രുവരി ഒന്നിനും
ഇൻറർവ്യൂ നടക്കും.
താല്പര്യമുള്ളവർ ബയോഡാറ്റ,വയസ്സ്, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി എറണാകുളം മെഡിക്കൽ കോളേജ് സി സി എം ഹാളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
ഫോൺ നമ്പർ- 04842754000
ഫോൺ നമ്പർ- 04842754456
8 ക്ലാസ്സ് യോഗ്യത ഉള്ളോർക്കു ക്ലിനിക്കിൽ ജോലി അവസരങ്ങൾ 👇🏻
Post a Comment