KERALA JOB VACANCYS, INTERVIEW JOBS
December 25, 2021
KERALA JOB VACANCYS, INTERVIEW JOBS
ഇന്റർവ്യൂ വഴി ജോലി നേടാം
ദിവസവേതനാടിസ്ഥാനത്തിൽ ആളെ ആവശ്യമുണ്ട്
കൊച്ചി: എറണാകുളം ഗവ ലോകോളേജിലെ സൈബർ സ്റ്റേഷനിലേക്ക് കമ്പ്യൂട്ടറിലും ഫോട്ടോകോപ്പി എടുക്കുന്നതിലും അറിവുളള ഒരാളെ ദിവസവേതനാടിസ്ഥാനത്തിൽ ആവശ്യമുണ്ട്. താൽപര്യമുളളവർ യോഗ്യതാ സർട്ടിഫിക്കറ്റുമായി ഡിസംബർ 29-ന് രാവിലെ 11-ന് പ്രി൯സിപ്പാൾ മുമ്പാകെ ഹാജരാകണം.
⭕️ ട്രേഡ്‌സ്മാൻ ഒഴിവ്
ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ്‌സ്മാൻ ഒഴിവ്
നെയ്യാറ്റിൻകര കുളത്തൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഫിറ്റിംഗ്, കാർപെന്ററി, സർവേ എന്നീ വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്‌സ്മാൻമാരെ ആവശ്യമുണ്ട്. എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ യുമാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 27 ന് രാവിലെ 10 ന് നെയ്യാറ്റിൻകര കുളത്തൂർ ഗവ: ടെക്‌നിക്കൽ ഹൈസ്‌കൂൾ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0471 2210671, 9400006461
⭕️ നഴ്സ് നിയമനം
കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ നിലവിലുളള നഴ്സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. യോഗ്യത ജി.എന്‍.എം ഡിപ്ലോമ/ബിഎസ്‌സി നഴ്സിംഗ്. താല്‍പര്യമുളളവര്‍ 2022 ജനുവരി നാലിന് രാവിലെ 10.30ന് കൂടിക്കാഴ്ചക്കായി സിവില്‍ സ്റ്റേഷനില്‍ ബി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ യോഗ്യത തെളിയിക്കുന്നതിനുളള അസ്സല്‍ രേഖകളും പരിചയ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പും സഹിതം ഹാജരാകണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 0495 2371748.
⭕️,ന്യൂട്രീഷ്യനിസ്റ്റ് നിയമനം
വനിത ശിശു വികസന വകുപ്പിനു കീഴിലെ ന്യൂട്രീഷന്‍ ആന്റ് പാരന്റങ് ക്ലിനിക്കില്‍ ഒഴിവുള്ള ന്യൂട്രീഷ്യനിസ്റ്റ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍, പേരാവൂര്‍ ബ്ലോക്ക് എന്നിവിടങ്ങളില്‍ ഓരോ ഒഴിവുകളാണുള്ളത്. എംഎസ്‌സി ന്യൂട്രീഷന്‍ /ഫുഡ് സയന്‍സ് /ഫുഡ് ആന്റ് ന്യൂട്രീഷന്‍ ക്ലിനിക്/ന്യൂട്രീഷന്‍. ആശുപത്രി പ്രവര്‍ത്തന പരിചയം/ഡയറ്റ് കൗണ്‍സിലിങ്, ന്യൂട്രീഷണല്‍ അസസ്‌മെന്റ്/പ്രഗ്നന്‍സി കൗണ്‍സിലിങ്, ലാക്ടേഷന്‍ കൗണ്‍സിലിങ്/തെറാപ്പിക് ഡയറ്റിങ് എന്നിവയില്‍ ആറ് മാസത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.
പ്രായപരിധി 21-41.
സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകള്‍ സഹിതമുള്ള അപേക്ഷ ജനുവരി 15 ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐസിഡിഎസ് സെല്‍, സിവില്‍ സ്റ്റേഷന്‍ കണ്ണൂര്‍ -670002 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദ വിവരങ്ങള്‍ അടുത്തുള്ള ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും
⭕️ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
ആലപ്പുഴ: ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതി- കമ്മ്യൂണിറ്റി റീഹാബിലിറ്റേഷന്‍ വിഭാഗത്തില്‍ പ്രോജക്റ്റ് ഓഫീസറെയും മാവേലിക്കര വിമുക്തി ഡി അഡിക്ഷന്‍ സെന്ററില്‍ ക്ലിനിക്കല്‍ സെക്കോളജിസ്റ്റിനെയും നിയമിക്കുന്നു.
മെഡിക്കല്‍ ആന്‍ഡ് സോഷ്യല്‍ വര്‍ക്ക് പ്രത്യേക വിഷയമായുള്ള എം.എസ്. ഡബ്യു യോഗ്യതയുള്ളവരെയാണ് പ്രോജക്ട് ഓഫീസര്‍ തസ്തികയിലേക്ക് പരിഗണിക്കുന്നത്. ശമ്പളം- 28,955 രൂപ. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ പരിഗണിക്കപ്പെടുന്നതിന് എം.ഫില്‍/ ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.ജി.ഡി.സി.പിയും ആര്‍.സി.ഐ രജിസ്‌ട്രേഷനും. ശമ്പളം- 39,500. രണ്ട് തസ്തികള്‍ക്കും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
യോഗ്യതാ രേഖകളുടെ അസ്സലും പകര്‍പ്പും സഹിതം ഡിസംബര്‍ 30ന് രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0477 2251650.
⭕️ പ്രോജക്ട് അസിസ്റ്റന്റ് നിയമനം
ആലപ്പുഴ: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാ-
നത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. 2022 ജനുവരി മുതല്‍ മൂന്നു മാസത്തേക്കാണ് നിയമനം.
യോഗ്യത- സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോറുടെയോ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡിന്റെയോ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ്/ ബിരുദവും കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഡിപ്ലോമയയും/ പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍. പ്രായം ജനുവരി ഒന്നിന് 18നും 30നും മധ്യേ.
അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജനുവരി 10നകം സെക്രട്ടറി, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്, എസ്.എന്‍.പുരം പി.ഒ. എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ സമര്‍പ്പിക്കണം. ഫോണ്‍: 0478 2862445
⭕️ താത്കാലിക നിയമനം
കൊച്ചിഃ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ധന്വന്തരി സർവീസ് സൊസൈറ്റിയുടെ മെഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട ഉദ്യാേഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത ഡിഫാം. മൂന്ന് വർഷത്തെ പ്രവ്യത്തി പരിചയം പ്രായം 20-40. താത്പര്യമുളള ഉദ്യാേഗാർത്ഥികൾ ഡിസംബർ 30-ന് രാവിലെ 11-ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം വാക് ഇൻ ഇൻ്റർവ്യൂവിന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
മറ്റു ജോലി ഒഴിവുകൾ മുകളിലെ👆🏻 ലുങ്കിൽ ക്ലിക്ക് ചെയ്തു നോക്കുക. ദിവസവും നിരവധി ജോലി അവസരങ്ങൾ. വഴിക്കുക ജോലി നേടുക
Post a Comment