സർക്കാർ ജോലി ഒഴിവുകൾ
December 27, 2021
Kerala sarkkar job vacancy
നഴ്സ് ഒഴിവുകൾ
ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളിൽ നിലവിലുളള നഴ്സ് തസ്തികയിലേക്ക് ദിവസവേതനാടി
സ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. യോഗ്യത ജി.എൻ.എം ഡിപ്ലോമ/ബിഎസ്സി നഴ്സിംഗ്.
താൽപര്യമുളളവർ 2022 ജനുവരി നാലിന് രാവിലെ 10.30ന് കൂടിക്കാഴ്ചക്കായി സിവിൽ സ്റ്റേഷനിൽ ബി ബ്ലോക്കിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസിൽ യോഗ്യത തെളിയിക്കുന്നതിനുളള അസ്സൽ രേഖകളും പരിചയ സർട്ടിഫിക്കറ്റും തിരിച്ചറിയൽ രേഖകളുടെ പകർപ്പും സഹിതം ഹാജരാകണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. (കോഴിക്കോട്)
ഫോൺ നമ്പർ:04952371748
⭕️ ട്രെഡ്സ്മാൻ (കാർപെന്ററി)
തസ്തികയിൽ താത്കാലിക ഒഴിവ്
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ മെക്കാനിക്കൽ വർക്ക്ഷോപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ, ട്രെഡ്സ്മാൻ (കാർപെന്ററി) തസ്തികയിൽ താത്കാലികട്രെഡ്സ്മാൻ (കാർപെന്ററി) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്.
കാർപെന്ററി ട്രേഡിൽ ഐ.ടി.ഐ അഥവാ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കൊപ്പം മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയുള്ളവരെയും പരിഗണിക്കും.
അപേക്ഷകർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 4ന് രാവിലെ 10ന് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.
വെബ്സൈറ്റ് ലിങ്ക്👇🏻
⭕️പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു
ആലപ്പുഴ: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. 2022 ജനുവരി മുതൽ മൂന്നു മാസത്തേക്കാണ് നിയമനം.
യോഗ്യത- സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോറുടെയോ സാങ്കേതിക വിദ്യാഭ്യാസ ബോർഡിന്റെയോ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് സർട്ടിഫിക്കറ്റ്/ ബിരുദവും കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഡിപ്ലോമയയും/ പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ.
പ്രായം ജനുവരി ഒന്നിന് 18നും 30നും മധ്യേ. അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജനുവരി 10നകം സെക്രട്ടറി, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്, എസ്.എൻ.പുരം പി.ഒ. എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ സമർപ്പിക്കണം.
ഫോൺ നമ്പർ: 0478 286 2445
⭕️ കോഴിക്കോട്: ജില്ലയിൽ വേങ്ങേരി നഗര കാർഷിക കാർഷിക മൊത്തവിപണന കേന്ദ്രത്തിൽ ഇനാം പദ്ധതിയിൽ മാണ്ഡി മാർക്കറ്റ് അനലിസ്റ്റ് ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
പ്രതിദിനം 780 രൂപ, പരമാവധി ഒരു മാസത്തെ തുക 21060 രൂപയാണ്.
അഭിമുഖം ജനുവരി അഞ്ചിന് രാവിലെ 11 മണിക്ക് വേങ്ങേരി നഗര കാർഷിക മൊത്തവിപണന കേന്ദ്രത്തിൽ നടക്കും. ഉദ്യോഗാർത്ഥിക്ക് ബിസിഎ/
എംസിഎ ബിടെക് ബിരുദവും, പ്രവൃത്തി പരിചയവുമാണ് യോഗ്യത.
ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വേങ്ങേരി നഗര കാർഷിക മൊത്തവിപണന കേന്ദ്രത്തിൽ നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
⭕️ കോഴിക്കോട്: ജില്ലയിലെ 15 ബ്ലോക്ക് റിസോഴ്സ് സെന്ററുകളിൽ ഒഴിവുള്ള തസ്തികകളി ലേക്ക് ക്ലസ്റ്റർ കോ-ഓർഡിനേറ്റർമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബി.എഡും ഉള്ളവരായിരിക്കണം അപേക്ഷകർ. ബി.ആർ.സികളിൽ നിന്ന് ലഭിക്കുന്ന നിർദ്ദിഷ്ട ഫോറത്തിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
ഡിസംബർ 27 വൈകീട്ട് നാല് മണി വരെ അപേക്ഷകൾ സ്വീകരിക്കും. ഒരാൾക്ക് ഒരു ബി.ആർ.സിയിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.
വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും അതത് ബി.ആർ.സികളുമായി ബന്ധപ്പെടണമെന്ന് ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ അറിയിച്ചു.
⭕️ തൃശൂർ: ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള നായരങ്ങാടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കരാർ അടിസ്ഥാനത്തിൽ 2021- 22 അധ്യയനവർഷത്തിൽ ഒരു ലൈബ്രേറിയന്റെ ഒഴിവുണ്ട്.
ലൈബ്രറി സയൻസിൽ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയമുള്ള സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.
നിയമന കാലാവധി 2022 മാർച്ച് 31 വരെ ആയിരിക്കും. തിരഞ്ഞെടുക്കുന്നവർക്ക് 22000/ രൂപ വേതനം അനുവദിക്കും. പട്ടികവർഗ ഉദ്യോഗാർത്ഥികൾക്ക് വെയിറ്റേജ് മാർക്ക് ഉണ്ടായിരിക്കും.
താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ഡിസംബർ 31ന് മുൻപായി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ, ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസ്, മിനി സിവിൽ, സ്റ്റേഷൻ ചാലക്കുടി എന്ന വിലാസത്തിൽ ലഭ്യമാക്കണം.
⭕️ തൃശൂർ: ജില്ലയിലെ വിവിധ ഗവൺമെന്റ് ആയുർവേദ സ്ഥാപനങ്ങളിൽ ഒഴിവുള്ള ആയുർവേദ ഫാർമസിസ്റ്റ് ഗ്രേഡ് തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
എസ് എസ് എൽ സിയും ആയുർവേദ മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ നൽകുന്ന ഒരു വർഷത്തെ ഫാർമസിസ്റ്റ് ട്രെയിനിങ് സർട്ടിഫിക്കറ്റ് കോഴ്സും പാസായവരെയാണ് പരിഗണിക്കുക.
ബി ഫാം (ആയുർവേദ) കോഴ്സ് പാസായവർക്കും അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പും സഹിതം ഡിസംബർ 28 രാവിലെ 10.30ന് ഭാരതീയ ചികിത്സ വകുപ്പിന്റെ തൃശൂർ ജില്ലാ കാര്യാലയത്തിൽ (വടക്കേ ബസ് സ്റ്റാൻഡിന് സമീപം വെസ്റ്റ് പാലസ് റോഡിൽ) കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
⭕️കേരള പി എസ് സി വിവിധ ഗവ. ഉടമസ്ഥതയിലുള്ള കമ്പനികൾ/ കോർപ്പറേഷനുകൾ എന്നിവയിലെ അക്കൗണ്ടന്റ്/ ജൂനിയർ അക്കൗണ്ടന്റ്/അക്കൗണ്ട്സ് അസിസ്റ്റന്റ്/ അക്കൗണ്ട് ക്ലർക്ക്/അസിസ്റ്റന്റ് മാനേജർ/ അസിസ്റ്റന്റ് Gr.II ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: BCom
പ്രായം: 18 - 36 വയസ്സ് ( SC/ ST/ OBCതുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ഉദ്യോഗാർത്ഥികൾ 610/2021 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ജനുവരി 19ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്
Post a Comment