ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്ക് കീഴിൽ വിവിധ നിയമനങ്ങൾ

June 20, 2021

വിവിധ നിയമനങ്ങൾ
നഴ്‌സ് നിയമനം

മലപ്പുറം ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്ക് കീഴില്‍ ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജെ.പി.എച്ച്.എന്‍/ആര്‍.ബി.എസ്.കെ നഴ്‌സ് നിയമനത്തിനായി എ.എന്‍.എം യോഗ്യതയും, കേരള നഴ്‌സസ് ആന്റ് മിഡ്‌വൈഫ്  കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി 2021  ജൂണ്‍ ഒന്നിന് 40 വയസ്സ് കവിയരുത്. ശമ്പളം 14000 രൂപ. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍  ജൂണ്‍ 30 ന് വൈകീട്ട് നാലിന് മുമ്പായി മലപ്പുറം സിവില്‍ സ്റ്റേഷന്‍ ബി-3 ബ്ലോക്കിലെ ആരോഗ്യകേരളം ജില്ലാ  ഓഫീസില്‍ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷ ഫോറം www. Arogyakeralam.gov.in  വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍:
0483 2730313

ഫാര്‍മസിസ്റ്റ് നിയമനം

മലപ്പുറം ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കു കീഴില്‍ ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിനായി ഡി.ഫാം അല്ലെങ്കില്‍ ബി.ഫാം  യോഗ്യതയും, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും, ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി 2021  ജൂണ്‍ ഒന്നിന് 40 വയസ്സ് കവിയരുത്. ശമ്പളം 14000 രൂപ. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍  ജൂണ്‍ 30 ന് വൈകീട്ട് നാലിന് മുമ്പായി മലപ്പുറം സിവില്‍ സ്റ്റേഷന്‍ ബി-3 ബ്ലോക്കിലെ ആരോഗ്യകേരളം ജില്ലാ  ഓഫീസില്‍ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷ ഫോറം www. Arogyakeralam.gov.in  വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍:
0483 2730313

ലാബ് ടെക്‌നീഷ്യന്‍ നിയമനം

മലപ്പുറം ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കു കീഴില്‍ ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ നിയമനത്തിനായി ഡി. എം. എല്‍. ടി അല്ലെങ്കില്‍ ബി.എസ്.സി എം. എല്‍. ടി  യോഗ്യതയും, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ബന്ധപ്പെട്ട മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി 2021  ജൂണ്‍ ഒന്നിന് 40 വയസ്സ് കവിയരുത്. ശമ്പളം 14000 രൂപ. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍  ജൂണ്‍ 30 ന് വൈകീട്ട് നാലിന് മുമ്പായി മലപ്പുറം സിവില്‍ സ്റ്റേഷന്‍ ബി-3 ബ്ലോക്കിലെ ആരോഗ്യകേരളം ജില്ലാ  ഓഫീസില്‍ യോഗ്യതകള്‍ തെളിയിക്കു സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷ ഫോറം: 
www. Arogyakeralam.gov.in 
വെബ്‌സൈറ്റില്‍ ലഭിക്കും.
ഫോണ്‍:0483 2730313
Join WhatsApp Channel