Covid-19 Vaccination,How to register online. കോവിഡ് വാക്‌സിനേഷൻ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ

April 22, 2021

Covid -19 vaccination how to register Online


കോവിഡ് വാക്‌സിനേഷൻ എങ്ങനെ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാം എന്നാണ്  താഴെ പറയാൻ പോകുന്നത്.



കോവിഡിനെ പറ്റിയുള്ള ഒരു വിശകലനം കൂടി ഇതിനൊപ്പം പറയുന്നുണ്ട്


എന്താണ് കോവിഡ് - 19


സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം(സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി
സിൻഡ്രോം(മെർസ്) എന്നിവ
വരെയുണ്ടാകാൻ ഇടയ്ക്കുന്ന ഒരു വലിയ
കൂട്ടം വൈറസുകളാണ് കൊറോണ
വൈറസുകൾ. ഇപ്പോൾ
കണ്ടെത്തിയിരിക്കുന്നത് നോവൽ
കൊറോണ വൈറസാണ്(2019-ncov). ഇത് ആദ്യമായാണ് മനുഷ്യരിൽ കാണുന്നത്.

മൃഗങ്ങൾക്കിടയിൽ പൊതുവേ ഇത് കണ്ടുവരുന്നുണ്ട്. സൂണോട്ടിക് എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർഥം.

ഇവ ശ്വാസനാളിയെയാണ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ, ജനിതകമാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ്.


ലക്ഷണങ്ങൾ


സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗo ബാധിക്കുന്നത്.  ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ, ജനിതകമാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ്.

 മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും. പ്രതിരോധവ്യവസ്ഥ ദുർബലമായവരിൽ, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരിൽ ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസോശ രോഗങ്ങൾ പിടിപെടും.

കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ  14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. ഈ 14 ദിവസമാണ് ഇൻക്യുബേഷൻ പിരിയഡ് എന്നറിയപ്പെടുന്നത്. വൈറസ് പ്രവർത്തിച്ചുതുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും
ജലദോഷവുമുണ്ടാകും. തുമ്മൽ, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന
എന്നിവയും ഉണ്ടാകും. 
വൈറസ് പടരുന്നത്

• ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും കൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യും.

•കൊറോണ വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്ക് പടരാം.

• വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും.


കൊറോണ വൈറസിനെ പ്രതിരോധിക്കാൻ


. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും
പാലിക്കണം.

.കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം.

• തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം.

പനി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങൾ ഉള്ളവരോട് അടുത്ത് ഇടപഴകരുത്.

• മാസംവും മുട്ടയുമൊക്കെ നന്നായി പാകം ചെയ്ത ശേഷം മാത്രമേ കഴിക്കാവൂ. പാതിവേവിച്ചവ കഴിക്കരുത്.

• വേവിക്കാത്ത മാംസം, പാൽ, മൃഗങ്ങളുടെ അവയവങ്ങൾ എന്നിവ വളരെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാൻ.

•പാകം ചെയ്തതും പാകം ചെയ്യാത്തതുമായ മാംസം, മുട്ട, പാൽ എന്നിവ ഒരുമിച്ചു സൂക്ഷിക്കുന്നത് ക്രോസ് കണ്ടാമിനേഷൻ എന്ന അവസ്ഥയ്ക്ക് ഇടയാക്കും. ഇതുവഴി രോഗാണുക്കൾ
പടരാൻ സാധ്യതയുണ്ട്. അതിനാൽ 
മാസംവും മുട്ടയുമൊക്കെ നന്നായി പാകം ചെയ്ത ശേഷം മാത്രമേ കഴിക്കാവൂ. പാതിവേവിച്ചവ കഴിക്കരുത്.

•വളർത്തുമൃഗങ്ങളുമായി പോലും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ അടുത്ത് ഇടപഴകരുത്.

• രാജ്യാന്തര യാത്രകൾ ചെയ്യുന്നവർ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവരുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കണം.




കോവിഡ് വാക്സിനേഷനുവേണ്ടി രജിസ്റ്റർ ചെയുന്ന വിധം


1-  മൊബൈലിൽ നിന്നും ഗൂഗിൾ സെലക്ട് ചെയ്യുക


2-  Cowin.gov.in എന്ന് ടൈപ്പ് ചെയ്തു        സേർച്ച് ചെയ്യുക

3- CO-WIN പോർട്ടൽ സെലക്ട് ചെയ്യുക

4- Register/Sign in yours self സെലക്ട് ചെയ്യുക

5-  മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക

6-  മൊബൈലിൽ ലഭിക്കുന്ന OTP എന്റർ ചെയ്യുക

7-  Verify ചെയ്യുക


കോവിഡ്-19 പ്രതിരോധ കുത്തിവെപ്പിനായി രജിസ്റ്റർ ചെയ്യേണ്ടവിധം

ഉപയോഗിക്കേണ്ട ലിങ്ക് :

www.cowin.co.gov.in

കോവിഡ് പോർട്ടലിൽ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനു മുൻപ് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കരുതുക. ആധാർകാർഡ്/വോട്ടർ ഐ.ഡി കാർഡ് ഡ്രൈവിംഗ് ലൈസൻസ്/പാൻകാർഡ്/പെൻഷൻ ഐ.ഡി കാർഡ്)

REGISTER SIGN IN

ക്ലിക്ക് ചെയ്യുക

ഒ.ടി.പി ലഭ്യമാകുവാൻ നിങ്ങളുടെ മൊബൈൽ നമ്പർ രേഖപ്പെടുത്തുക ഒ.ടി.പി നമ്പർ രേഖപ്പെടുത്തുക

വെരിഫൈ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക Verify

തിരിച്ചറിയൽ കാർഡിന്റെ വിവരം രേഖപ്പെടുത്തുക

ലിംഗം, ജനിച്ച വർഷം എന്നിവ നൽകി രജിസ്റ്റർ ചെയ്യുക ആഡ് മോർ ഓപ്ഷൻ നൽകി ഒരു മൊബൈൽ നമ്പറിൽ നിന്നും നാലുപേർക്ക് രജിസ്റ്റർ ചെയ്യാം

വാക്സിനേഷൻ ഷെഡ്യൂൾ ചെയ്യാനായി പേരിന് നേരെയുള്ള ഷെഡ്യുൾ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ SCHEDULE എന്ന ഓപ്ഷൻ വരും SCHEDULE NOW

ക്ലിക്ക് ചെയ്യുക അതിൽ താമസ സ്ഥലത്തെ പിൻകോഡ് നൽകുകയോ ജില്ല തെരഞ്ഞെടുക്കുകയോ ചെയ്യുമ്പോൾ വാക്സിനേഷൻ സെന്ററുകളുടെ വിവരം ലഭ്യമാകും

തീയതിയും സമയവും നൽകി വാക്സിനേഷൻ ഉറപ്പിക്കുക

വാക്സിനേഷൻ സെന്ററിൽ Appointment Slip പ്രിന്റ് ഔട്ട് എടുത്തതോ മൊബൈലിൽ വന്ന മെസ്സേജോ ഹാജരാക്കുക
Join WhatsApp Channel