സെക്യൂരിറ്റി ഗാർഡ് നിയമനം
November 17, 2020
സെക്യൂരിറ്റി ഗാർഡ് നിയമനം
എറണാകുളം: ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ അധീനതയിൽ തോപ്പുംപടി ചുള്ളിക്കലിൽ ഭൂമിയുടെ സംരക്ഷണത്തിന് താൽക്കാലിക സെക്യൂരിറ്റി ഗാർഡിന്റെ
നിയമനത്തിനായി തോപ്പുംപടി സമീപവാസികളായ വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സൈനിക ക്ഷേമ ഓഫീസർ, സിവിൽ സ്റ്റേഷൻ, കാക്കനാട് , 682030 എന്ന വിലാസത്തിലോ നേരിട്ടോ നവംബർ 23നു മുമ്പ് ലഭിക്കണം.
കൂടുതൽ
വിവരങ്ങൾക്ക് 0484-2422239 എന്ന
നമ്പറിൽ ബന്ധപ്പെടണം.
Post a Comment