കേരളത്തിലെ തൊഴിലവസരങ്ങൾ | Govt Jobs | Private Jobs| Job Fest
November 26, 2022
കേരളത്തിലെ തൊഴിലവസരങ്ങൾ | Govt Jobs | Private Jobs| Job Fest
നിയുക്തി 2022: ഡിസംബര്‍ മൂന്നിന്
2022 ഡിസംബര്‍ മൂന്നിന് പത്തനംതിട്ട ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നടക്കുന്ന നിയുക്തി 2022 മെഗാ തൊഴില്‍ മേളയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ഉദ്യോഗദായകര്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്കും ഓണ്‍ലൈനായി സര്‍ക്കാര്‍ പോര്‍ട്ടലായ www.jobfest.kerala.gov.in ഉപയോഗിക്കാം. ജില്ലയ്ക്ക് പുറത്തുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യാഗാര്‍ത്ഥികള്‍ക്ക് നാല് ഉദ്യോഗദായകരെ തിരഞ്ഞെടുക്കാവുന്നതും ആയതിലേക്ക് അവരുടെ നാല്‌സെറ്റ് ബയോഡാറ്റാ ഉള്‍പ്പെടെ പരിചയ സമ്പന്നത തെളിയിക്കുന്ന സാക്ഷ്യ പത്രം സഹിതം അന്നേ ദിവസം രാവിലെ 9.30ന് ഹാജരാകണം. തൊഴില്‍മേളയില്‍ എസ്.എസ്.എല്‍.സി മുതല്‍ വിവിധ പോസ്റ്റ് ഗ്രാജുവേഷന്‍ വരെയും, ഡിഗ്രി, ഡിപ്ലോള, ഐടി.ഐ/ഐ.റ്റി.സി തുടങ്ങിയ എല്ലാ വിധ യോഗ്യതകള്‍ക്കനുസൃതമായി കൂടാതെ ബാങ്കിംഗ്, സെയില്‍സ്, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകള്‍ ഉള്‍പ്പെടുത്തി 2500-ല്‍ പരം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ എപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു
അക്രഡിറ്റഡ് എഞ്ചിനീയർ ഒഴിവ്
മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് എം ജി എൻ ആർ ഇ ജി എസ് വിഭാഗത്തിൽ അക്രഡിറ്റഡ് എഞ്ചിനീയറെ താൽക്കാലികമായി നിയമിക്കുന്നു. 2022 നവംബർ 30ന് ഉച്ചക്ക് രണ്ട് മണിക്ക് പഞ്ചായത്ത് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യത സിവിൽ/അഗ്രികൾച്ചറൽ എഞ്ചിനീയറിങ് ഡിഗ്രി.എം ജി എൻ ആർ ഇ ജി എസ് പദ്ധതിയിലെ പ്രവൃത്തി പരിചയം അഭികാമ്യം. ഫോൺ: 0497 2832055.
പ്രൊജക്ട് കൺസൾട്ടന്റ് നിയമനം
♻️ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ആറളം ഫാം കൺസൾട്ടന്റുമാരെ നിയമിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 നവംബർ 27. കൂടുതൽ വിവരങ്ങൾക്ക് ആറളം ഫാമിംഗ് കോർപ്പറേഷനുമായി ബന്ധപ്പെടുക. ഫോൺ: 8943243372, 9495182207.
സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയാറാക്കുന്നതിനുള്ള അഭിമുഖം 2022 നവംബര്‍ 28ന് വിദ്യാലയത്തില്‍ നടക്കും. അഭിമുഖത്തില്‍ പങ്കൈടുക്കാന്‍ താല്‍പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ അസല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് കോപ്പി, ഫോട്ടോ എന്നിവ സഹിതം ഓഫീസില്‍ എത്തണം. രാവിലെ 8.30ന് രജിസ്ട്രേഷന്‍ ആരംഭിക്കും. വെബ്സൈറ്റ്: www.chenneerkara.kvs.ac.in
ഫോണ്‍: 0469 2 256 000.
അക്കാഡമിക് അസിസ്റ്റന്റിന്റെ
ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) ഹെഡ് ഓഫീസിലേക്ക് അക്കാഡമിക് അസിസ്റ്റന്റിന്റെ താത്കാലിക (കരാർ - 6 മാസം) തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാർക്കോടെ എം.കോം /എം.ബി.എ. (ഫുൾ ടൈം റഗുലർ) കോഴ്സ് പാസായിരിക്കണം. 01.01.2022-ൽ 36 വയസ് കവിയരുത്. (നെറ്റ് യോഗ്യതയുള്ളവർക്കും, യു.ജി. /പി.ജി. ക്ലാസ്സുകളിൽ അധ്യാപന പരിചയമുള്ളവർക്കും മുൻഗണന) പ്രതിമാസ വേതനം 15,000 രൂപ.
അപേക്ഷകൾ 2022 നവംബർ 30നകം ഡയറക്ടർ, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: 0471-2339178, 2329468.
അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനo
കണ്ണൂർ ഗവ: ആയുർവേദ കോളേജിലെ പ്രസൂതിതന്ത്ര ആൻഡ് സ്ത്രീരോഗ വകുപ്പിൽ ഒഴിവ് വരുന്ന അധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമനം നടത്തുന്നതിന് ഡിസംബർ 12നു രാവിലെ 11നു കണ്ണൂർ ഗവ: ആയുർവേദ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും, ആധാർകാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡേറ്റയും സഹിതം കൃത്യസമയത്ത് ഹാജരാക്കേണ്ടതാണ്. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസ 57,525 രൂപ സമാഹൃത വേതനമായി ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും.
ആർ.സി.സിയിൽ അപ്രന്റീസ് നിയമനം
റീജിയണൽ ക്യാൻസർ സെന്ററിൽ മെക്കാനിക്കൽ എൻജീനിയറിങ് ആൻഡ് ഇലക്ട്രോണിക്സ് എൻജിനീറിങ് അപ്രന്റിസുകളുടെ നിയമനത്തിന് 2022 ഡിസംബർ 5 ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭ്യമാണ്.
ജോബ് ഫെയർ രജിസ്ട്രേഷൻ ആരംഭിച്ചു
ആലപ്പുഴ: ജില്ലാ പഞ്ചായത്ത്
ആര്യാട് ഡിവിഷനിൽ നടത്തുന്ന ജോബ് ഫെയർ രജിസ്ട്രേഷൻ പി.പി. ചിത്തരഞ്ജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചേർത്തല എസ്.എൻ. കോളജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ.പി.എൻ.ഷാജി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാസ്, ജില്ലാ സാക്ഷരതാ മിഷൻ കോർഡിനേറ്റർ കെ.വി.രതീഷ്, ഡോ.ടി.പി. ബിന്ദു എന്നിവർ സംസാരിച്ചു.
ഡിസംബർ മൂന്നിന് കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ചാണ് ജോബ് ഫെയർ നടത്തുന്നത്. കേരളത്തിലെ പ്രമുഖരായ കമ്പിനികൾ പങ്കെടുക്കും. വിവിധ കമ്പിനികളിൽ നിന്ന് ആയിരത്തി അഞ്ഞൂറോളം തൊഴിൽ അവസരങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജോബ് ഫെയറിൽ പങ്കെടുക്കുന്നതിന് ഗൂഗിൾ ഫോം വഴിയാണ് രജിസ്ട്രേഷൻ. ഇഷ്ടപ്പെട്ട മേഖല തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്.
എസ്.എസ് എൽ.സി. മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഐ.ടി. ഉൾപ്പെടെയുള്ള പ്രൊഫഷണൽ ഡിഗ്രിയുള്ളവർക്ക് പങ്കെടുക്കുന്നതിനായി പ്രത്യേക സംവിധാനമൊരുക്കും.
ജോബ് ഫെയറിൽ പങ്കെടുക്കാനുള്ള ലിങ്ക് 👇
ഗസ്റ്റ് ലക്ചറര്‍ നിയമനം
മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി. മോഡല്‍ കോളേജില്‍ ഹിന്ദി പാര്‍ട്ട് ടൈം വിഭാഗത്തില്‍ താത്കാലികാടി സ്ഥാനത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. യു.ജി.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി 2022 നവംബര്‍ 26 ന് രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 8547005077.
മംഗലം മെഗാ തൊഴില്‍മേള 26ന്
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ദത്തെടുത്ത മംഗലം സാഗി പഞ്ചായത്തും ഐ.സി.ടി അക്കാദമി കേരളയും ഫുച്ചെര്‍ ലീപ് കൊച്ചിയും സംയുക്തമായി നടപ്പാക്കുന്ന മെഗാ ജോബ് ഫെയര്‍ 2022 നവംബര്‍ 26ന് നടക്കും. ചേന്നര മൗലാനാ കോളജില്‍ രാവിലെ ഒന്‍പതിന് തൊഴില്‍മേള ആരംഭിക്കും. രാവിലെ 10ന് ഇ.ടി മുഹമദ് ബഷീര്‍ എം.പി മേള ഉദ്ഘാടനം ചെയ്യും. മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. കുഞ്ഞുട്ടി അധ്യക്ഷനാകും. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യു. സൈനുദ്ധീന്‍ മുഖ്യാതിഥി ആയിരിക്കും. അഭ്യസതവിദ്യരായ തൊഴിലന്വേഷകര്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും തൊഴില്‍ പരിചയത്തിനും അനുസൃതമായ 1500ലധികം തൊഴിലവസരങ്ങളുമായി 50 ല്‍ പരം തൊഴില്‍ ദാതാക്കളാണ് മംഗലം ജോബ് ഫെയറില്‍ പങ്കെടുക്കുന്നത്. മേളയില്‍ പങ്കെടുക്കുന്ന തിരൂര്‍, തവനൂര്‍ നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തിനായി സര്‍ട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും പകര്‍പ്പുകള്‍ സഹിതം രാവിലെ ഒന്‍പതിന് റിപ്പോര്‍ട്ട് ചെയ്യണം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കും മേളയില്‍ പങ്കെടുക്കാവുന്നതാണെന്ന് സാഗി സംസ്ഥാന നോഡല്‍ ഓഫീസര്‍ അബ്ദുല്‍ ജബ്ബാര്‍ അഹമദ് അറിയിച്ചു.
അങ്കണവാടികളില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍ ഒഴിവ്
കാറഡുക്ക അഡീഷണല്‍ ഐ.സി.ഡി.എസ് പരിധിയില്‍ വരുന്ന കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍ ഒഴിവ്. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ 18നും 48നും ഇടയില്‍ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. 2012ല്‍ സമാന തസ്തികകളിലേക്ക് അപേക്ഷ നല്‍കിയവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ഡിസംബര്‍ 8. വിശദ വിവരങ്ങള്‍ക്ക് കുറ്റിക്കോല്‍ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04994 260922.
ഡോക്ടര്‍മാരുടെ ഒഴിവ്
ജില്ലയില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലിക ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. അപേക്ഷകര്‍ എം.ബി.ബി.എസ് യോഗ്യതയുള്ളവരുടം ടി.സി.എം.സി രജിസ്‌ട്രേഷന്‍ ഉള്ളവരുമായിരിക്കണം. വാക്ക് ഇന്‍ ഇന്റര്‍വ്യൂ 2022 നവംബര്‍ 26ന് രാവിലെ 11ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ടി.സി.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ അഭിമുഖത്തിന് വരേണ്ടതില്ല. നേരത്തെ അപേക്ഷ നല്‍കിയവരും അഭിമുഖത്തിന് എത്തണം. ഫോണ്‍ 0467 2203118.
അഗ്രിക്കള്‍ച്ചറല്‍ ടെക്നീഷ്യന്‍ അപേക്ഷ ക്ഷണിച്ചു
അഗ്രിക്കള്‍ച്ചറല്‍ ടെക്നീഷ്യന്‍
കാര്‍ഷിക വികസന കാര്‍ഷിക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കാറഡുക്ക ബ്ലോക്ക് കൃഷിശ്രീ സെന്റര്‍ അഗ്രിക്കള്‍ച്ചറല്‍ ടെക്നീഷ്യന്‍ തസ്തികകളില്‍ ബേഡഡുക്ക, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 50 വയസ്സിന് താഴെ. തെങ്ങ്/ കവുങ്ങ് കയറ്റ തൊഴിലാളികള്‍, കാര്‍ഷിക യന്ത്രങ്ങളില്‍ പരിശീലനം ലഭിച്ചവര്‍/പ്രവര്‍ത്തനം അറിയുന്നവര്‍, ചെടികളില്‍ ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ് പരിശീലനം ലഭിച്ചവര്‍/അറിയുന്നവര്‍, നെല്‍ കൃഷി സംബന്ധമായ പ്രവൃത്തി പരിചയമുള്ളര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കാനുള്ള അവസാന തീയതി 2022 നവംബര്‍ 30. അപേക്ഷ കുണ്ടംകുഴി, കുറ്റിക്കോല്‍ എന്നിവിടങ്ങളിലുള്ള സ്റ്റേഷനറി കടകളില്‍ ലഭിക്കും. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണം. ഫോണ്‍ 9961301937, 9961301937.
കണ്ണൂർ ഉദ്യോഗ് 2022 മെഗാ ജോബ് ഫെസ്റ്റ്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തിൽ നവംബർ 27ന് ഉദ്യോഗ് 2022 മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. കണ്ണൂർ ഗവ. പോളിടെക്നിക് കോളേജിൽ രാവിലെ ഒമ്പതിന് രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയാവും. എഞ്ചിനീയറിങ്, ഐ ടി, ഓട്ടോമൊബൈൽ, ഫിനാൻസ്, കൺസ്ട്രക്ഷൻ, സെയിൽസ്, മാനേജ്മെന്റ് തുടങ്ങി വിവിധ മേഖലകളിലെ 1200ലധികം തൊഴിലവസരങ്ങളാണുള്ളത്. മേളയിൽ കേരളത്തിനകത്തും പുറത്തുമുള്ള നാൽപതിലേറെ സ്ഥാപനങ്ങൾ പങ്കെടുക്കും. ഉദ്യോഗാർഥികൾക്ക് 👇
👆മുഖേന രജിസ്റ്റർ ചെയ്യാം. ഫോൺ: 0497 2700831, 6282942066.
ഗസ്റ്റ് അധ്യാപക നിയമനം
കണ്ണൂർ ഗവ.ആയുർവേദ കോളേജിലെ പ്രസൂതിതന്ത്ര ആന്റ് സ്ത്രീരോഗ വകുപ്പിൽ അസി. പ്രൊഫസറെ നിമയിക്കാൻ 2022 ഡിസംബർ രണ്ടിന് രാവിലെ 11 മണിക്ക് പരിയാരം ഗവ.ആയുർവേദ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഫോൺ: 0497 2800167.
വാക് ഇൻ ഇൻറർവ്യു
കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ സഖി വൺ സ്റ്റോപ്പ് സെന്ററിൽ വിവിധ ഒഴിവുകളിൽ ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് വാക് ഇൻ ഇൻറർവ്യു നവംബർ 28ന് നടത്തും. സൈക്കോ സോഷ്യൽ കൗൺസിലർ-യോഗ്യത: സോഷ്യൽ വർക്ക്/ക്ലിനിക്കൽ സൈക്കോളജി മാസ്റ്റർ ബിരുദം, മൂന്ന് വർഷ പ്രവൃത്തി പരിചയം, ലീഗൽ കൗൺസിലർ-നിയമബിരുദം, രണ്ട് വർഷ പ്രവൃത്തി പരിചയം, ഐ ടി സ്റ്റാഫ്-ബിരുദം, കമ്പ്യൂട്ടർ/ഐ ടി ഡിപ്ലോമ, മൂന്ന് വർഷ പ്രവൃത്തി പരിചയം, മൾട്ടി പർപ്പസ് ഹെൽപർ-എഴുത്തും വായനയും അറിയണം, മൂന്ന് വർഷ പ്രവൃത്തി പരിചയം എന്നീ ഒഴിവുകളിലേക്കാണ് നിയമനം. താൽപര്യമുള്ള വനിതകൾ ജില്ലാ ഡവലപ്മെന്റ് കമ്മീഷണറുടെ ചേംബറിൽ നവംബർ 28ന് ഉച്ചക്ക് ഒരു മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാവണം. ഫോൺ: 0490 2367450, 7306996066, 0497 2996566
Post a Comment