സുവോളജിക്കൽ പാർക്കിൽ ജോലി ഒഴിവ്.
September 24, 2022
സുവോളജിക്കൽ പാർക്കിൽ ജോലി ഒഴിവ്.
കേരള വനംവകുപ്പ് അവരുടെ വെബ്‌സൈറ്റിൽ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. തൃശൂർ സുവോളജിക്കൽ പാർക്കിൽ സൂ സൂപ്പർവൈസർ, അനിമൽ കീപ്പർ ട്രെയിനിമാരുടെ 16 ഒഴിവുകൾ നികത്താനാണ് ഉദ്ദേശിക്കുന്നത്. അപേക്ഷിക്കാൻ തയ്യാറുള്ള ഉദ്യോഗാർത്ഥികൾ 2022 ഒക്‌ടോബർ 10-നോ അതിനുമുമ്പോ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്. പോസ്റ്റ് തിരിച്ചുള്ള വിദ്യാഭ്യാസ യോഗ്യത, ശമ്പളം, പ്രായപരിധി വിശദാംശങ്ങൾ, അപേക്ഷാ ഫീസ്, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള ഖണ്ഡികകൾ പരിശോധിക്കുക.
പട്ടണത്തിൽ പ്രവർത്തിക്കുന്ന. നിലവിലെ മൃഗശാല തൃശ്ശൂർ പട്ടണത്തിൽ നിന്നും 12 കിലോമീറ്റർ അകലെ പുത്തൂർ എന്ന സ്ഥലത്തു വനഭൂമിയിലിലേക്കു മാറ്റി വനം വകുപ്പിന്റെ കീഴിൽ സുവോളജിക്കൽ പാർക്ക് ആയി സ്ഥാപിക്കുന്നതിനുള്ള തീരുമാനം 2012-ൽ സംസ്ഥാന സർക്കാർ എടുത്തിരുന്നു. 2016-17 ലെ ബഡ്ജറ്റിൽ സംസ്ഥാന പദ്ധതി വിഹിതത്തോടൊപ്പം കിഫ്ബി ധന സഹായത്തോടെ പദ്ധതി നിർവ്വഹണത്തിനുള്ള തീരുമാനം ഉണ്ടായി. തുടർന്ന് 2018 വര്ഷം കേന്ദ്ര വനം മന്ത്രാലയത്തിന്റെയും. സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെയും അനുമതിയോടെ 136.28 ഹെക്ടർ വനഭൂമിയിൽ പണികൾ ആരംഭിച്ചു.
മൃഗങ്ങളെ പാർപ്പിക്കുന്നതിനായി വിശാലമായ 23 ആവാസയിടങ്ങൾ, വിസ്തൃതമായ പാർക്കിങ്, റിസപ്ഷൻ കേന്ദ്രം, കഫെറ്റീരിയ, സർവീസ് റോഡുകൾ, സന്ദർശക പാതകൾ, ജലവിതരണ സംവിധാനം, വൈദ്യുതി വിതരണം, സീവേജ് ട്രീറ്റ് മെന്റ് ആസ്ഥാന മന്ദിരവും ക്വാർട്ടേഴ്സുകളും, വെറ്റിനറി ഹോസ്പിറ്റൽ സമുച്ചയം, കിച്ചൻ സമുച്ചയം, മഴവെള്ള സംഭരണികൾ, ചുറ്റുമതിൽ, കംഫർട്ട് സ്റ്റേഷനുകൾ, ട്രാം സ്റ്റേഷനുകൾ, ലാൻഡ്സ്കേപ്പിങ്, പൂന്തോട്ട നിർമാണം എന്നിവയാണ് പദ്ധതിയിലെ പ്രധാന ഘടകങ്ങൾ സെൻട്രൽ പി.ഡബ്ല്യു. ഡി. കേരള പോലീസ് ഹൌസിങ്ങ് കൺസ്ട്രക്ഷൻ കോർപറേഷൻ, കേരള വാട്ടർ അതോറിറ്റി എന്നീ ഏജൻസികളാണ് പദ്ധതിയുടെ സാങ്കേതിക മേൽനോട്ടം വഹിക്കുന്നത്.
പദ്ധതി നിർവഹണം ഇപ്പോൾ അന്തിമ ഘട്ടത്തിലാണ്
തൃശൂർ മൃഗശാലയിൽ നിലവിലുള്ള എല്ലാ മൃഗങ്ങളെയും പാർപ്പിക്കുന്നതോടൊപ്പം ഇന്ത്യയിലെ മറ്റു മൃഗശാലകളിൽ നിന്നും, വിദേശത്തുനിന്നും മൃഗങ്ങളെ കൊണ്ട് വരേണ്ടതുണ്ട്. ആധുനിക രീതിയിൽ ഓസ് ട്രേലിയയിൽ നിന്നുള്ള വിദഗ്ധനായ ജോൺ കോ യുടെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുള്ള രൂപ കല്പനയിലാണ് സുവോളജിക്കൽ പാർക്ക് സ്ഥാപിക്കുന്നത്.
സിംഹം, പുലി, കടുവ, വിവിധയിനം മാനുകൾ, കരിംകുരങ്ക്, സിംഹവാലൻ കുരങ്ങു്, മുതല, ചീങ്കണ്ണി, വിവിധയിനം ഉരഗങ്ങൾ, ഉഭയജീവികൾ, രാത്രീഞ്ചരജീവികൾ. ജിറാഫ് . സീബ്രാ. വിവിധയിനം പക്ഷികൾ, കരടികൾ, വരയാട്, കുറുക്കൻ കാട്ടുപട്ടി, കഴുതപ്പുലി, ഹിപ്പോ എന്നീ ജീവികളെയാണ് പാർക്കിൽ
പരിപാലിക്കേണ്ടത്.
ഒഴിവുകൾ ചുവടെ
⭕️തസ്തികയുടെ പേര്: അനിമൽ കീപ്പർ ട്രെയിനീസ്
ഒഴിവുകളുടെ എണ്ണം : 15
പ്രായപരിധി: 28 വയസ്സ് വരെ.
വിദ്യാഭ്യാസ യോഗ്യത: ഏഴാം ക്ലാസ് ജയം, ഏതെങ്കിലും ബിരുദം പാടില്ല.
ജോലിയുടെ സ്വഭാവവും, ഉത്തരവാദിത്വങ്ങളും.
പാർക്കിലെ വിവിധയിനം ജീവികളുടെ ആവാസവ്യവസ്ഥ. ഭക്ഷണരീതി. രോഗങ്ങൾ പ്രജനന രീതി. മറ്റു സ്വഭാവങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ശാസ്ത്രീയമായ അറിവും പ്രായോഗിക ജ്ഞാനവും നേടുകയാണ് പ്രധാന ലക് ഷ്യം ഇതിന്റെ ഭാഗമായി വിവിധ മൃഗശാലകളിൽ പരിശീലനത്തിൽ പങ്കെടുക്കുക. പാർക് അധികാരികൾ നൽകുന്ന നിർദേശങ്ങൾ പാലിച്ചു ഏൽപ്പിക്കുന്ന ജോലികൾ നിർവഹിക്കുക. പൊതുജന സമ്പർക്ക പരിപാടികളിൽ പങ്കെടുക്കുക. എൻക്ലോഷറുകൾ വൃത്തിയായും അരോഗ്യകരമായും സംരക്ഷിക്കുക. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക. മൃഗങ്ങൾക്കുള്ള വിവിധയിനം ഭക്ഷണങ്ങൾ തയ്യാറാക്കുക എന്നീ വിവധ മേഖലകളിൽ പരിശീലന സമയത്തു അവഗാഹം നേടണം. ഈ വിഷയത്തിൽ വെറ്റിനറി ഓഫീസര ക്യൂറേറ്റർ, സൂപ്പർവൈസർ മറ്റു മേലധികാരികൾ എന്നിവരുടെ മേൽനോട്ടത്തിൽ സ്വതന്ത്ര ചുമതലയും വഹിക്കേണ്ടി വരും.
ഈ ജോലിയുടെ നോട്ടിഫിക്കേഷൻ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്യുക
⭕️തസ്തികയുടെ പേര്: മൃഗശാല സൂപ്പർവൈസർ
ഒഴിവുകളുടെ എണ്ണം : 01
പ്രായപരിധി: 60 വയസ്സ് വരെ.
വിദ്യാഭ്യാസ യോഗ്യത: ഏഴാം ക്ലാസ് ജയം, ഏതെങ്കിലും ബിരുദം പാടില്ല.
പരിചയം ആവശ്യമാണ്: കേരളത്തിലെ ഏതെങ്കിലും അംഗീകൃത മൃഗസംരക്ഷണ കേന്ദ്രത്തിൽ മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് കുറഞ്ഞത് 25 വർഷത്തെ സർവീസ് ഉണ്ടായിരിക്കണം. മൃഗശാല സൂപ്പർവൈസർ തസ്തികയിൽ കുറഞ്ഞത് 5 വർഷമെങ്കിലും ഉണ്ടായിരിക്കണം.
ഈ ജോലിയുടെ നോട്ടിഫിക്കേഷൻ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്യുക
ജോലിയുടെ സ്വഭാവവും, ഉത്തരവാദിത്വങ്ങളും.
പാർക്കിൽ മൃഗങ്ങളെ കൊണ്ടുവരുന്നതിന് അന്തിമമായി ചെയ്യേണ്ട
തയാറെടുപ്പുകളും കീപ്പർ ട്രെയിനി മാരുടെ പരിശീലനവുമാണ് പ്രധാന ഉത്തരവാദിത്വങ്ങൾ .
അപേക്ഷാ ഫോറവും വിശദവിവരങ്ങളും കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് (ലിങ്ക് ചുവടെ നൽകിയിരിക്കുന്നു). ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക അറിയിപ്പ് വായിച്ചതിന് ശേഷം താഴെ നൽകിയിരിക്കുന്ന വിലാസത്തിലേക്ക് അയക്കണം. അപേക്ഷകൾ നേരിട്ടും thrissurzoologicalpark@gmail.com എന്ന ഇ-മെയിലിലും സ്വീകരിക്കും. ഇന്റർവ്യൂ സമയത്ത് അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
അനിമൽ കീപ്പർ അപേക്ഷ ഫോം👇🏻
സൂപ്പർവൈസർ അപേക്ഷ ഫോം👇🏻
Post a Comment