പോസ്റ്റ് ഓഫീസ് ജോലി അവസരങ്ങൾ,

May 12, 2022

പോസ്റ്റ് ഓഫീസ് ഓഫ് ഇന്ത്യ :  38000 ത്തിലധികം ഒഴിവുകൾ;യോഗ്യത പത്താം ക്ലാസ്.
ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി ഏകദേശം 38,926 ഒഴിവുകളാണുള്ളത്. 

പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷകരുടെ പ്രായം 40 വയസ്സിൽ കൂടാൻ പാടില്ല.

രജിസ്ട്രേഷൻ 2022 മെയ് 2 തിങ്കളാഴ്ച മുതൽ ആരംഭിച്ചു, രജിസ്ട്രേഷനുള്ള അവസാന തീയതി 2022 ജൂൺ 5 ആണ്.

പോസ്റ്റ് ഓഫീസ് ഓഫ് ഇന്ത്യ  ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) (Gramin Dak Sevak) തസ്തികയിലേക്കുള്ള ഒഴിവുകൾ.

ജിഡിഎസ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷകരുടെ പ്രായം 40 വയസ്സിൽ കൂടാൻ പാടില്ല.


ഉദ്യോഗാർത്ഥികളെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (എബിപിഎം), ഡാക് സേവക് എന്നിങ്ങനെയുള്ള തസ്തികകളിലേക്കാണ് തെരഞ്ഞെടുക്കുന്നത്. ‌

🔰ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിൽ 12000 രൂപയായിരിക്കും സാലറി.

🔰എബിപിഎം/ ഡാക് സേവകിന് 10000. പരീക്ഷയില്ല, മെറിറ്റ് ലിസ്റ്റ് പരിശോധിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുക.

മെയ് 2 മുതൽ തെരഞ്ഞെടുപ്പ് പ്രക്രിയകൾ ആരംഭിച്ചു. ജൂൺ 5 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

▪️ഉദ്യോഗാർത്ഥി ഗണിതത്തിലും ഇംഗ്ലീഷിലും വിജയിച്ച പത്താം ക്ലാസ് സെക്കൻഡറി സ്‌കൂൾ പരീക്ഷ പാസായ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

▪️അതുപോലെ തന്നെ ഉദ്യോഗാർത്ഥി പ്രാദേശിക ഭാഷ പഠിച്ചിരിക്കണം.

▪️എല്ലാ GDS പോസ്റ്റുകൾക്കും സൈക്ലിംഗിനെക്കുറിച്ചുള്ള അറിവ് ഒരു മുൻവ്യവസ്ഥയാണ്.

▪️ഒരു സ്‌കൂട്ടറോ മോട്ടോർ സൈക്കിളോ ഓടിക്കാൻ അറിയാവുന്ന ഉദ്യോഗാർത്ഥിയാണെങ്കിൽ, അത് സൈക്ലിംഗിനെക്കുറിച്ചുള്ള അറിവായി കണക്കാക്കാം.

▪️കുറഞ്ഞ പ്രായപരിധി – 18 വയസ്സ് ആണ്.
▪️പരമാവധി പ്രായപരിധി – 40 വയസ്സ്.

ഉദ്യോഗാർത്ഥിയുടെ മെറിറ്റ് സ്ഥാനവും സമർപ്പിച്ച പോസ്റ്റുകളുടെ മുൻഗണനയുംമുൻഗണനയും അടിസ്ഥാനമാക്കി സിസ്റ്റം ജനറേറ്റഡ് മെറിറ്റ് ലിസ്റ്റ് പ്രകാരമാണ് തിരഞ്ഞെടുപ്പ്.

ഇത് നിയമങ്ങൾക്കനുസൃതമായി, എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുന്നതിന് വിധേയമായിരിക്കും. അപേക്ഷ ഓൺലൈനായി

 https://indiapostgdsonline.gov.in
എന്ന വെബ്‌സൈറ്റിൽ സമർപ്പിക്കാം.

indiapostgdsonline.gov.in ൽ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

Join WhatsApp Channel