KERALA SARKAR JOBS, സർക്കാർ താത്കാലിക നിയമനങ്ങൾ

February 12, 2022

KERALA SARKAR JOBS, സർക്കാർ താത്കാലിക നിയമനങ്ങൾ 
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄


പാർക്കിൽ ഒഴിവുകൾ, നേഴ്സ് നിയമനം, തൊഴിൽ മേള,നഴ്സിങ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങി ഒഴിവുകൾ


കേരള സർക്കാരിന്റെ കീഴിലുള്ള ജെൻഡർ പാർക്ക് വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

🔹റിസർച്ച് അസോസിയേറ്റ്
യോഗ്യത: ബിരുദാനന്തര ബിരുദം
( ഡെവലപ്മെന്റ് സ്റ്റഡീസ്/ ജെൻഡർ സ്റ്റഡീസ്/ വുമൺസ് സ്റ്റഡീസ്/ റൂറൽ ഡെവലപ്മെന്റ്/ സോഷ്യൽ വർക്ക് സോഷ്യോളജി) പരിചയം: 2 വർഷം
ശമ്പളം: 30,000 രൂപ

🔹 ഡാറ്റ കളക്ടർ
യോഗ്യത: ബിരുദം (സോഷ്യൽ സയൻസസ്/ ഹ്യൂമാനിറ്റീസ്/സോഷ്യൽ വർക്ക്/ ഡെവലപ്മെന്റ് സ്റ്റഡീസ്)
മുൻഗണന: ട്രാൻസ്ജെൻഡർമാർക്ക്

ശമ്പളം: 20,000 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 21 മുൻപായി മെയിൽ വഴി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്👇🏻

വെബ്സൈറ്റ് ലിങ്ക്👇🏻


ശ്രം' മെഗാ തൊഴിൽ മേള

കോഴിക്കോട് ഗവ. എൻജിനീയറിങ് കോളേജിൽ ഫെബ്രുവരി 19ന് നടക്കുന്ന 'ശ്രം' മെഗാ തൊഴിൽ മേളയിൽ കേരള സ്റ്റേറ്റ് ജോബ് പോർട്ടിലിൽ പ്രൊഫൈൽ രജിസ്ട്രേഷൻ ചെയ്തവർ ജോബ്ഫെയർ ടാബ് വഴി തൊഴിൽ അവസരങ്ങളിലേക്ക് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

അവസാന തീയതി ഫെബ്രുവരി 16.
വെബ്സൈറ്റ് ലിങ്ക് (രജിസ്ട്രേഷൻ ലിങ്ക്)👇🏻




ജി.എൻ.എം നേഴ്സുമാരെ ആവശ്യമുണ്ട്.

കോഴിക്കോട് കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ അംഗീകാരത്തോടെയും സാമ്പത്തിക സഹായത്തോടെയും എം.ഇ.ടിക്ക് കീഴിൽ കോഴിക്കോട് നടക്കാവിൽ പ്രവർത്തിക്കുന്ന സുരക്ഷ ലഹരി വിമോചന കേന്ദ്രത്തിലേക്ക് ജി.എൻ.എം നേഴ്സുമാരെ ആവശ്യമുണ്ട്.
യോഗ്യരായവർ അപേക്ഷ ഇ-മെയിൽ വിലാസത്തിൽ അയക്കുക.

ഇമെയിൽ : surakshairca1991@gmail.com
ഫോൺ നമ്പർ : 9846374969



ഡാറ്റാ എൻട്രി ഓപ്പറേറ്ററെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു 

കോട്ടയം: ഭാരതീയ ചികിത്സാ വകുപ്പിന്റെ കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസിൽ എൻട്രി ഓപ്പറേറ്ററെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഫെബ്രുവരി 14 രാവിലെ 11 ന് വോക്-ഇൻ ഇന്റർവ്യൂ നടത്തും.

എസ്.എസ്.എൽ.സി.,എം.എസ് ഓഫീസ്, ഡാറ്റാ എൻട്രി, ടൈപ്പ് റൈറ്റിങ് (ഇംഗ്ലീഷ്- ഹയർ, മലയാളം- ലോവർ) എന്നീ യോഗ്യതകളുള്ളവർക്ക് പങ്കെടുക്കാം.

താത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത, വിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ കൂടിക്കാഴ്ച്ചയ്ക്കായി എത്തണം.




ദിവസവേതനാടിസ്ഥാനത്തിൽ നഴ്സിങ് അസിസ്റ്റന്റ്

മലപ്പുറം : മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിന് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ നഴ്സിങ് അസിസ്റ്റന്റ് നിയമനത്തിന് ഫെബ്രുവരി 14ന് രാവിലെ 10ന് അഭിമുഖം നടത്തും.

എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ചവർക്കും 100 കിടക്കകളെങ്കിലുമുള്ള മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിൽ നിന്ന് എ.എൻ.എം കോഴ്സ് പൂർത്തിയാക്കി-
യവർക്കും മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം.

ദിവസ കൂലി വ്യവസ്ഥയിൽ നിയമനം താഴെ ലിങ്കിൽ നോക്കുക 👇🏻


Join WhatsApp Channel